Connect with us

National

മുങ്ങിക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ല

Published

|

Last Updated

ന്യൂഡല്‍ഹി: നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ അതീവ രഹസ്യ സ്വഭാവമുള്ള സാങ്കേതിക വിവരങ്ങള്‍ പുറത്തായതില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് കണ്ടെത്തിയത്. രഹസ്യ രേഖകള്‍ ചോര്‍ന്നത് രാജ്യത്തിനകത്തു നിന്നല്ലെന്ന് വ്യക്തമായതോടെ വിഷയത്തിലുള്ള അടിയന്തര അന്വേഷണം അവസാനിപ്പിച്ചു. വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നാണെന്ന ഫ്രാന്‍സിന്റെ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ഫാന്‍സിന്റെ ദേശീയ സുരക്ഷാ അതോറിറ്റി അന്വേഷണം തുടരുന്നുണ്ട്.

Latest