അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

Posted on: August 25, 2016 1:26 pm | Last updated: August 25, 2016 at 1:26 pm

crime2ഹോസ്ദുര്‍ഗ്: നാദാപുരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിലെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് വെങ്ങളം ബ്രാഞ്ച് സെക്രട്ടറി അനിലിനെ കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്‌ഐ ബിലിലാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അസ്ലം വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ കൈമാറിയ ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.