കോട്ടക്കലില്‍ എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം

Posted on: August 25, 2016 12:23 pm | Last updated: August 25, 2016 at 12:23 pm
SHARE

atmകോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പികെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തിലധികം രൂപ എടിഎം മെഷീനില്‍ ഉണ്ടായിരുന്നു.

പുലര്‍ച്ചെ 4.30തോടെയാണ് സംഭവം. എടിഎമ്മിനുള്ളില്‍ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മെഷീന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവ് മലയാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here