സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ-ന്യൂജേഴ്‌സി വിമാനം കസാഖിസ്ഥാനില്‍ ഇറക്കി

Posted on: August 25, 2016 11:52 am | Last updated: August 25, 2016 at 2:39 pm

AIR INDIAന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ ഇറക്കി. ബോയിംഗ് 777 വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് തീപിടുത്തം ഉണ്ടായതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ നിന്നും പുലര്‍ച്ചെ 2.25ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിയോടെയാണ് കസാഖിസ്ഥാനില്‍ ഇറക്കിയത്. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന് തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ല.