കേരള കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോള്‍ സിപിഐക്ക് വിറളി എന്തിനെന്ന് മാണി

Posted on: August 25, 2016 11:18 am | Last updated: August 25, 2016 at 2:21 pm

MANIകോട്ടയം: കേരള കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോള്‍ സിപിഐ വിറളിപിടിക്കുന്നത് എന്തിനാണെന്ന് കെഎം മാണി. കേരള കോണ്‍ഗ്രസ് എങ്ങോട്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര നിലപാടാണ് എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സിപിഐ എഴുതാപ്പുറം വായിക്കുകയാണ്. കിട്ടിയ സീറ്റ് വില്‍പ്പനച്ചരക്കാക്കിയ സിപിഐ തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും മാണി പറഞ്ഞു.