എഎപി സര്‍ക്കാര്‍ പൊതുപണം ദുരുപയോഗം ചെയ്‌തെന്ന് സിഎജി

Posted on: August 25, 2016 8:48 am | Last updated: August 25, 2016 at 1:09 pm

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്ക് പ്രചാരണം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. 33.4 കോടിയോളം രൂപ പാര്‍ട്ടിയുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉപയോഗിച്ചെന്നും ഇതില്‍ 85 ശതമാനവും മറ്റു സംസ്ഥാനങ്ങളിലാണ് ചിലവഴിച്ചതെന്നും 55 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുപണം ഉപയോഗിച്ച് നല്‍കിയ ടെലിവിഷന്‍ പരസ്യത്തില്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിച്ചു. പരസ്യങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ചിലവഴിച്ച 526 കോടിയില്‍ 100 കോടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 70 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് വേണ്ടി മാത്രമാണ് ചിലവഴിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.