ബലാല്‍സംഗ കേസ്: ജെഎന്‍യു വിദ്യാര്‍ഥി പോലീസില്‍ കീഴടങ്ങി

Posted on: August 25, 2016 8:36 am | Last updated: August 25, 2016 at 12:02 pm

jnu aisa leaderന്യൂഡല്‍ഹി: ഗവേഷക വിദ്യാര്‍ഥിനിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ജെഎന്‍യുവിലെ ഐസ നേതാവ് അന്‍മോള്‍ രത്തന്‍ പോലീസില്‍ കീഴടങ്ങി. ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

സിനിമയുടെ സിഡി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്ത് ഹോസ്റ്റല്‍ മുറിയില്‍വെച്ച് ബലാല്‍സംഗത്തിനിരയാക്കി എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ മൊഴിയിലും വിദ്യാര്‍ഥിനി മൊഴിയില്‍ ഉറച്ച് നിന്നിരുന്നു.