സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

Posted on: August 25, 2016 2:10 pm | Last updated: August 25, 2016 at 10:05 pm
SHARE

High-Court-of-Kerala

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. സ്വാശ്രയ വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് പിന്‍മാറിയത്. ഹര്‍ജി വെള്ളിയാഴ്ച്ച പുതിയ ബെഞ്ച് പരിഗണിക്കും.

നീറ്റ് പ്രവേശനപ്പട്ടികയില്‍ നിന്ന് പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.