ഇന്ത്യന്‍ പാതകയും മോദിയുടെ ചിത്രവും ഉയര്‍ത്തി ബലൂചിസ്ഥാനില്‍ പ്രക്ഷോഭം

Posted on: August 25, 2016 5:01 am | Last updated: August 25, 2016 at 1:02 am
SHARE
1472042902-5368
ഇന്ത്യന്‍ പതാക ഉയര്‍ത്തി ബലൂചിസ്ഥാനില്‍ നടന്ന പ്രകടനം

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനില്‍ നടന്ന പാക്‌വിരുദ്ധ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും നരേന്ദ്രമോദിയുടെ ചിത്രവും. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാക് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ബലൂചിസ്ഥാന്‍ വിമതരെ അനുകൂലിച്ചുകൊണ്ട് മോദി സംസാരിച്ചതാണ് പുതിയ പ്രകോപന തന്ത്രവുമായി പ്രക്ഷോഭകരെ രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യക്കും മോദിക്കും നന്ദി അറിയിക്കുന്നതോടൊപ്പം പാക്കിസ്ഥാനെ പ്രകോപിപ്പിക്കാനും പ്രക്ഷോഭകര്‍ പുതിയ സമര രീതി തിരഞ്ഞെടുത്തിരിക്കുകയാണ്. പാക് പതാകയെ അപമാനിച്ചുകൊണ്ടും പാക് സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രക്ഷോഭകര്‍ അണിനിരന്ന വാര്‍ത്തയും ചിത്രവും എ എന്‍ ഐയാണ് പുറത്തുവിട്ടത്.
ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളെ പിന്തുണച്ചും അവര്‍ ഇന്ത്യയെയും തന്നെയും വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ച് പ്രസ്ഥാവന നടത്തിയ വിമോചക നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പാക് അധികൃതര്‍ തീരുമാനിച്ചതോടെ പ്രക്ഷോഭം വ്യാപകമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here