Connect with us

Sports

അര്‍ജന്റീന അടിമുടി മാറും

Published

|

Last Updated

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസക്ക് ഭാവിയെ സംബന്ധിച്ച് വ്യക്തമായ പദ്ധതികളുണ്ട്. അതില്‍ ആദ്യത്തേത് ലയണല്‍ മെസിയെ അമിതമായി ആശ്രയിക്കാതിരിക്കുക എന്നതാണ്. ഒരു ടീം ആയി അര്‍ജന്റീനയെ മാറ്റിയെടുക്കുന്നതിനാണ് ബൗസ പ്രാധാന്യം കല്‍പ്പിക്കുന്നത്. മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യും. അതേ സമയം, ജെറാര്‍ഡോ മാര്‍ട്ടിനോയെ പോലെ മെസിയില്‍ കേന്ദ്രീകൃതമായ ശൈലി പിന്തുടരില്ല.
എല്ലാ പന്തുകളും മെസിയിലേക്ക് എത്തിക്കുന്ന കേളീശൈലി ചിലപ്പോഴൊക്കെ ഗുണംചെയ്‌തേക്കാം. എന്നാല്‍, എല്ലായ്‌പ്പോഴും അത് വിജയിക്കില്ല. ടീം വര്‍ക്ക് മാത്രമേ എപ്പോഴും വിജയം കൈവരിക്കുകയുള്ളൂ. നമുക്കെല്ലാവര്‍ക്കും അറിയാം മെസിയില്‍ പന്തെത്തിയാല്‍ മറ്റാര്‍ക്കും സാധ്യമാകാത്ത രീതിയില്‍ മത്സരഗതിയില്‍ മാറ്റമുണ്ടാക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന്. ലോകത്തെ ഏറ്റവും മികച്ച താരത്തിന് എപ്പോഴും തന്റെ ടീമിനെ വിജയപഥത്തില്‍ നിര്‍ത്തുവാന്‍ സാധിക്കില്ല. പക്ഷേ, ഏറ്റവും മികച്ച ടീമിന് എപ്പോഴും വിജയിക്കാന്‍ സാധിക്കും. എതിരാളികള്‍ അങ്ങനെയുള്ള ടീമിനെ ഭയക്കും – ബൗസ പറയുന്നു.
2018 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളാണ് മുന്‍ സാവോ പോളോ പരിശീലകന് മുന്നിലുള്ള ആദ്യ വെല്ലുവിളി.
ഉറുഗ്വെ, വെനിസ്വെല ടീമുകളെയാണ് അടുത്ത മാസം ആദ്യ ഘട്ടത്തില്‍ നേരിടേണ്ടത്. സെപ്തംബര്‍ ഒന്നിനാണ് ഉറുഗ്വെയെ നേരിടേണ്ടത്. സെപ്തംബര്‍ ആറിന് വെനിസ്വെലയെയും.