Connect with us

Malappuram

മഅ്ദിനില്‍ അവശതകള്‍ മറന്ന് അവര്‍ ഒത്തുകൂടി

Published

|

Last Updated

മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച പാരാ പ്ലീജിയ സ്‌നേഹ മീറ്റില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പാരാ പ്ലീജിയ അംഗങ്ങളുമായി സ്‌നേഹ സംഭാഷണം നടത്തുന്നു

മലപ്പുറം: അരക്കെട്ടിന് താഴെ തളര്‍വാതം ബാധിച്ച് അവശതകളനുഭവിക്കുന്ന രോഗികള്‍ക്കായി മഅ്ദിന്‍ ക്യാമ്പസില്‍ ഒരുക്കിയ “പാരാപ്ലീജിയ” സ്‌നേഹ മീറ്റില്‍ നിരവധി പേര്‍ ഒത്തുകൂടി. ജീവിതം വീല്‍ചെയറുകളില്‍ തള്ളിനീക്കി ദൈനംദിന കൃത്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുന്ന രോഗികള്‍ക്ക് പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളാണ് സ്‌നേഹ മീറ്റിലൂടെ തുറന്നുനല്‍കിയത്.
തിരക്കുകള്‍ മാറ്റിവെച്ച് വിലപ്പെട്ട സമയം തങ്ങളോടൊപ്പം ചെലവഴിച്ച് ആവലാതികള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിച്ച മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സംഗമത്തിനെത്തിയവര്‍ക്ക് ആവേശം പകര്‍ന്നു. തളര്‍വാതം ബാധിച്ച രോഗികളുടെ പ്രശ്‌നങ്ങള്‍ അധികാരികളിലേക്കെത്തിക്കുന്നതിനും സ്വന്തമായി ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ളനിര്‍ദേശങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉത്പാദന മേഖലകളില്‍ കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സംഗമത്തില്‍ ധാരണയായി.
പാടിയും പറഞ്ഞും സ്‌നേഹവും സൗഹാര്‍ദവും പങ്കിട്ട നിമിഷങ്ങള്‍ ക്ഷണ വേഗത്തില്‍ കടന്നുപോയി. നീറുന്ന വേദനകള്‍ പങ്കുവെച്ചവര്‍ക്ക് ഖലീല്‍ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു. സംബന്ധിച്ചവര്‍ക്കെല്ലാം മഅ്ദിന്‍ അക്കാദമിയുടെ ഉപഹാരവും സാമ്പത്തിക സഹായവും ഖലീല്‍ തങ്ങള്‍ വിതരണം ചെയ്തു.

 

---- facebook comment plugin here -----

Latest