Connect with us

Kozhikode

ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര മേഖലയില്‍ തുടക്കമായി

Published

|

Last Updated

നൊച്ചാട് പഞ്ചായത്തിലെ ക്ഷേമ പെന്‍ഷന്‍ വാഹനം പ്രസിഡണ്ട് പി.എം.കുഞ്ഞിക്കണ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു.

പേരാമ്പ്ര: അനിശ്ചിതത്വത്തിന് അറുതി വരുത്തി ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര മേഖലയില്‍ തുടക്കമായി. നൊച്ചാട് പഞ്ചായത്തിലെ 17 വാര്‍ഡുകളിലും കല്‍പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേനെയാണ് പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത്. പേരാമ്പ്ര പഞ്ചായത്തിലെ ക്ഷേമ പെന്‍ഷനുകള്‍ റീജ്യണല്‍ കോഓപ് ബാങ്ക് മുഖേനെ വീടുകളിലെത്തിച്ചു തുടങ്ങി. എരവട്ടൂരിലെ 90 കാരന്‍ അണിയേരി പൊയില്‍ കുഞ്ഞിക്കുട്ടിക്ക് വാര്‍ധക്യകാല പെന്‍ഷന്‍ വിട്ടിലെത്തിച്ചു നല്‍കി പദ്ധതിയുടെ പേരാമ്പ്ര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് കെ.എം.റീന നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ഗംഗാധരന്‍ നമ്പ്യാര്‍, വി.കെ.പ്രമോദ്, ടി.രാജന്‍, കെ.എം.മോഹനന്‍, ജിഷ കൊട്ടപ്പുറം, കെ.കെ.പ്രേമന്‍, സി.പി.പ്രകാശന്‍, കെ.എന്‍.സുധിഷ് കുമാര്‍, കെ.കെ.കുമാരന്‍ സംബന്ധിച്ചു. നൊച്ചാട് പഞ്ചായത്തില്‍ പെന്‍ഷന്‍ വീട്ടിലെത്തിക്കല്‍ പദ്ധതിയുടെ വാഹനം പഞ്ചായത്ത് പ്രസിഡണ്ട് പി.എം.കുഞ്ഞിക്കണ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.ശാരദ, സുബൈദ ചെറു വറ്റ, കെ.ടി.ബി. കല്‍പ്പത്തൂര്‍, കെ.സി. ബാബുരാജ്, ബാങ്ക് സെക്രട്ടരി എസ്.പി.ജനാര്‍ദ്ദനന്‍ സംബന്ധിച്ചു.നേരത്തെ പോസ്റ്റ് ഓഫീസ് വഴിയും, തുടര്‍ന്ന് കോര്‍ ബാങ്കിംഗ് അക്കൌണ്ടുകളിലൂടെയുമായിരുന്നു ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ഇവ രണ്ടും കാര്യക്ഷമമല്ലെന്ന ആക്ഷേപം പല ഭാഗത്തു നിന്നും വ്യാപകമായി ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ മുഖേനെ വീട്ടിലെത്തിച്ചു നല്‍കുകയെന്ന ആശയം ഉരുത്തിരിഞ്ഞത്.