കൈക്കൂലി കേസില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജറെ സിബിഐ അറസ്റ്റ് ചെയ്തു

Posted on: August 24, 2016 10:01 pm | Last updated: August 24, 2016 at 10:01 pm

bribesന്യൂഡല്‍ഹി: റെയില്‍വേ സാമഗ്രികള്‍ വിതരണം ചെയ്യുന്നയാളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ റെയില്‍വേ ഡിവിഷണല്‍ മാനേജറെ സിബിഐ അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജരാണ് അറസ്റ്റിലായത്. റെയില്‍വേയ്ക്കു സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഒരാളില്‍നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങവെ ഇയാളെ സിബിഐ സംഘം കൈയോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.