Connect with us

Gulf

മെത്രാഷില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് പതിനഞ്ചോളം അപകടങ്ങള്‍

Published

|

Last Updated

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പായ മെത്രാഷ് 2ല്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് പത്ത് മുതല്‍ പതിനഞ്ച് വരെ ചെറിയ വാഹനാപകടങ്ങള്‍. ഈ മാസമാദ്യം മെത്രാഷില്‍ ഇത്തരമൊരു സൗകര്യമേര്‍പ്പെടുത്തിയതിന് ശേഷം 220 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മദീന ഖലീഫ ട്രാഫിക് വകുപ്പിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷന്‍ മേധാവി ക്യാപ്റ്റന്‍ സ്വാലിഹ് റാശിദ് അല്‍ ദാബ പറഞ്ഞു.
ചെറിയ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതോടെ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് വലിയ വാഹനപാകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സമയവും സൗകര്യവും ലഭിക്കുന്നുവെന്നത് പ്രധാന ഫലമാണ്. അപകടത്തില്‍ പെട്ട കക്ഷികള്‍ക്കും ഏറെ സമയലാഭമാണ് ഇതുകൊണ്ടുണ്ടാകുന്നത്. അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനും കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കുന്നതിനും പരമാവധി പത്ത് മിനുട്ട് മാത്രമെ പിടിക്കുന്നുള്ളൂ. യാത്രക്കാര്‍ക്ക് പരുക്കില്ലാത്തതും വാഹനങ്ങള്‍ക്ക് ചെറിയ കേടുപാടുള്ളതുമായ അപകടങ്ങളാണ് മെത്രാഷ് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുക.

 

Latest