കശ്മീരില്‍ വീണ്ടും സംഘര്‍ഷം: ഒരാള്‍ മരിച്ചു

Posted on: August 24, 2016 4:21 pm | Last updated: August 24, 2016 at 4:21 pm
SHARE

kashmir-protest-7593ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെ കശ്മീരില്‍ വീണ്ടും സംഘര്‍ഷം. പുല്‍വാമ ജില്ലയിലെ രത്‌നിപോറില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ആമിര്‍ മിര്‍ എന്ന യുവാവാണ് മരിച്ചത്.

ആമിര്‍ മിറിന്റെ മരണം ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണപ്പെട്ടിരുന്നെന്നും നെഞ്ചിലാകെ പെല്ലറ്റ് ഷെല്‍ മൂലമുള്ള മുറിവുകളുണ്ടായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 68 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മുവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.