മാരത്തണില്‍ ഇനി മത്സരിക്കാനില്ലെന്ന് ജയ്ഷ

Posted on: August 24, 2016 3:57 pm | Last updated: August 24, 2016 at 3:57 pm

JAISHAകൊച്ചി: മാരത്തണില്‍ ഇനി മത്സരിക്കാനില്ലെന്ന് മലയാളി താരം ഒപി ജയ്ഷ. അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിക്കില്ല. 1500 മീറ്ററില്‍ പങ്കെടുക്കും. കോച്ച് നിക്കോളാക്ക് കീഴില്‍ ഇനി പരിശീലിക്കില്ലെന്നും ജയ്ഷ പറഞ്ഞു.

ഒളിമ്പിക്‌സില്‍ മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍ ഡസ്‌കില്‍ നിന്ന് വെള്ളവും മറ്റ് ശുശ്രൂഷയും ലഭിച്ചില്ലെന്ന ജയ്ഷയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ജയ്ഷയെ തള്ളി അത്‌ലറ്റിക്‌സ് ഫെഡറേഷനും സഹമത്സരാര്‍ഥിയും രംഗത്ത് വന്നിരുന്നു.