മൈസൂരില്‍ മര്‍ദ്ദനമേറ്റ് മലയാളി യുവാവ് മരിച്ചു

Posted on: August 24, 2016 3:08 pm | Last updated: August 24, 2016 at 3:08 pm

ബംഗളൂരു: മൈസൂരില്‍ മര്‍ദ്ദനമേറ്റ് മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ ടോണി (19) ആണു മരിച്ചത്. പ്രവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. മൈസൂരിലെ ശ്രീരംഗപട്ടണത്തു വച്ചാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു.

ജീവന്‍ ടോണി ജോലി ചെയ്യുന്ന സ്ഥലത്തെത്തിയ പ്രാവിന് അയാള്‍ ഭക്ഷണം നല്‍കുകയും കൂട്ടിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രവിന്റെ ഉടമസ്ഥരാണെന്നു പറഞ്ഞ് ജീവനെ സമീപിച്ചവര്‍ക്ക് ഇയാള്‍ പ്രാവിനെ വിട്ടു നല്‍കിയിരുന്നു. അതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് എത്തിയവരാണ് ഇയാളെ ആക്രമിച്ചത്.