മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള മാറ്റം നല്ലതെന്ന് കുമ്മനം

Posted on: August 24, 2016 2:34 pm | Last updated: August 24, 2016 at 2:34 pm
SHARE

kummanamന്യൂഡല്‍ഹി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. വാസ്തവത്തില്‍ മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുളള പരിവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ സംസകാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാകുന്നുവെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും കുമ്മനം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേ ദിവസമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here