Connect with us

Kozhikode

നൂറ്റിപ്പത്തിലും കുട്ടികള്‍ക്ക് നാട്ടറിവ് പകര്‍ന്ന് അരുമ

Published

|

Last Updated

അരുമ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

പേരാമ്പ്ര: പ്രായത്തിന്റെ അവശതകള്‍ ചെറിയ തോതില്‍ ഉണ്ടെങ്കിലും നൂറ്റിപ്പത്താം വയസിലും കുട്ടികള്‍ക്ക് നാട്ടറിവ് പകര്‍ന്ന് നല്‍കാന്‍ പഴയ കാല കര്‍ഷക തൊഴിലാളി കുന്നുമ്മല്‍ ചാലില്‍ അരുമ ചങ്ങരോത്ത് എം യു പി സ്‌കൂളിലെത്തി. കുട്ടികള്‍ ആവേശത്തോടെയാണ് അരുമയെ വരവേറ്റത്.

സ്വതന്ത്ര്യസമര ചരിത്രവും പഴയ കാല ജീവിതരീതികളും ഭക്ഷണ ശീലങ്ങളും കാര്‍ഷിക രീതികളും അരുമ പകര്‍ന്നുനല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് അത് പുതിയൊരറിവും അനുഭവവുമായി.
ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഫോക്‌ലോര്‍ വിജ്ഞാന ശാഖയുടെ ഭാഗമായി നടത്തുന്ന ദിനാചരണത്തില്‍ തദ്ദേശീയരില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന അറിവുകള്‍ പുതിയ തലമുറക്ക് കൈമാറുക എന്ന ലക്ഷ്യവുമായി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
പ്രഭാഷണം, അഭിമുഖം, നാട്ടറിവ് ശേഖരണം, പ്രദര്‍ശനം എന്നിവയും നാടന്‍ പാട്ടും പരിപാടിക്ക് മാറ്റുകൂട്ടി.
പ്രധാനാധ്യാപകന്‍ കെ കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
കെ റശീദ്, എന്‍ സി അബ്ദുര്‍റഹ്മാന്‍, കെ ആശാലത, കെ കെ യൂസുഫ്, ശിഹാബ് കന്നാട്ടി, എസ് സുനന്ദ്, ടി എം അസീസ്, എം കെ റശീദ്, എം കെ നിസാര്‍, കെ ഹസീന, എം കെ യൂസുഫ്, ടി രജീഷ സംബന്ധിച്ചു. അഭിമുഖത്തിന് വി പി മുഹമ്മദ് റിജാസ്, കെ പി നന്ദന, ഹിബനസ്‌റിന്‍, വി ഹരിനന്ദന്‍, എന്‍ കെ ആസിഫ്, സോന രാജ്, വി എസ് അതിശയ നേതൃത്വം നല്‍കി.