15 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ

Posted on: August 24, 2016 10:52 am | Last updated: August 24, 2016 at 1:16 pm
SHARE

indian air forceന്യൂഡല്‍ഹി: പ്രതിരോധ സംവിധാനത്തിന്റെ വികസനത്തിനായി ഇന്ത്യ 15 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 500 ഹെലികോപ്ടറുകളും 12 മുങ്ങി കപ്പലുകളും 200 യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മാര്‍ച്ച് മാസത്തോടെ 86,340 കോടി രൂപ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ചെലവഴിക്കും.

120 ഇരട്ട എന്‍ജിന്‍ യുദ്ധവിമാനങ്ങളും 100 ഒറ്റ എന്‍ജിന്‍ വിമാനങ്ങളുമാകും വാങ്ങുക. ഇതോടെ പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തേണ്ട തുകയില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here