അത്‌ലറ്റിക് ഫെഡറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു, ജെയ്ഷയെ തള്ളി കവിത

Posted on: August 24, 2016 10:41 am | Last updated: August 24, 2016 at 3:52 pm
SHARE

kavitha rawathന്യൂഡല്‍ഹി: ഒളിംപിക് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം തരാന്‍ പോലും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സൗകര്യം ഒരുക്കിയില്ലെന്ന ഒ.പി. ജയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹ മാരത്തണ്‍ താരം കവിത റാവത്ത്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ എല്ലാ സൗകര്യവും നല്‍കിയിരുന്നു, തനിക്ക് പരാതി ഒന്നുമില്ല. ജയ്ഷയുടെ ആരോപണം ശരിയല്ലെന്നുമാണ് കവിതയുടെ വാദം. ജയ്ഷയുടെ വാദം ശരിയല്ലെന്ന് ഫെഡറേഷനും പ്രതികരിച്ചിരുന്നു.
മത്സരം നടക്കുന്നതിന്റെ തലേദിവസം എന്തെങ്കിലും സൗകര്യം വേണമോയെന്ന് അധികൃതര്‍ അന്വേഷിച്ചിരുന്നുവെന്നും എനര്‍ജി ഡ്രിങ്കുകള്‍ ഒന്നും വേണ്ടെന്ന് താന്‍ അറിയിച്ചതായും കവിത റൗട്ട് പറഞ്ഞു. തനിക്ക് അത്‌ലറ്റിക് ഫെഡറേഷനെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കിയ കവിത ജെയ്ഷ ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു

മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രണ്ടര കിലോ മീറ്റര്‍ ഇടവിട്ട് ഓരോ രാജ്യത്തിന്റെയും ഡെസ്‌കുകള്‍ ഉണ്ടാകും. ഇവിടെ താരങ്ങള്‍ക്കായി കുടിവെള്ളം ,എനര്‍ജി ഡ്രിങ്ക് എന്നിവ ഇല്ലായിരുന്നെന്നും ഇന്ത്യന്‍ ഡെസ്‌കില്‍ പതാക മാത്രമേ ഉണ്ടായിരുന്നുള്ളു മറ്റ് സൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു ജയ്ഷയുടെ പരാതി. 1500 മീറ്ററില്‍ മത്സരിച്ചിരുന്ന ജയ്ഷയെ കോച്ച് നിര്‍ബന്ധിച്ചാണ് മാരത്തണില്‍ മത്സരിക്കാന്‍ ഇറക്കിയതെന്നും പറയുന്നു.
ഇത്രയും ദൂരം വെള്ളം പോലും കിട്ടാതെ വന്ന ജയ്ഷ ഗുരുതരാവസ്ഥയില്‍ ട്രാക്കില്‍ ബോധമറ്റ് വീഴുകയായിരുന്നു.ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് അപകടാവസ്ഥ തരണം ചെയ്തത്. കവിത റാവത്തിന്റെ ആരേപണത്തിനെതിരെ ജയ്ഷ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here