Connect with us

National

പോലീസുകാരന്റെ വയറ്റില്‍ 40 കത്തികള്‍

Published

|

Last Updated

ശസ്ത്രക്രിയയിലൂടെ സുര്‍ജിത് സിംഗിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്തികള്‍

അമൃതസര്‍: വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിച്ച് പഞ്ചാബിലെ അമൃതസറില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് 40 കത്തികള്‍ നീക്കം ചെയ്തു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് തരന്‍ ജില്ലയില്‍ ജോലി നോക്കുന്ന സുര്‍ജീത് സിംഗിന്റെ വയറ്റില്‍ നിന്ന് കത്തികള്‍ പുറത്തെടുത്തത്. വയറുവേദനയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുര്‍ജിത് സിംഗിന് ക്യാന്‍സറാണെന്നാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം സംശയിച്ചത്. തുടര്‍ന്ന് നടത്തിയ സി ടി സ്‌കാനിലും എന്‍ഡോസ്‌കോപ്പി പരിശോധനകളിലും വയറില്‍ കനമുള്ള വസ്തുക്കളുള്ളതായി കണ്ടെത്തി. വൃക്ക കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതായും പരിശോധനയില്‍ വ്യക്തമായി. ഇതിന് ശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് ഉള്ളിലുള്ള കത്തികള്‍ പുറത്തെടുത്തത്. കത്തികള്‍ “തിന്നുന്ന”തില്‍ പ്രത്യേകം സംതൃപ്തി കണ്ടെത്തിയിരുന്ന സിംഗ് രണ്ട് മാസത്തിനുള്ളിലാണ് ഇവെയെല്ലാം അകത്താക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചു വരുന്നതായി പറയുന്നു.