Connect with us

International

വിചിത്രമായ മാനസിക വൈകല്യം: ട്രംപ് ഹിറ്റ്‌ലര്‍ക്കും മുകളില്‍

Published

|

Last Updated

ലണ്ടന്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോണാള്‍ഡ് ട്രംപിനെ കുറിച്ച് വ്യത്യസ്തമായ പഠനം. വിചിത്രമായ മാനസിക രോഗത്തിന് അടിമപ്പെടുന്നവരുടെ ലക്ഷണങ്ങളില്‍ അഡോള്‍ഫ് ഹിറ്റ്‌ലറിനേക്കാള്‍ മുന്നിലാണെന്നാണ് കണ്ടെത്തല്‍.
ഭരണാധികാരികളിലും പ്രശസ്തരിലും കാണുന്ന സ്വഭാവ വൈകല്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. കെവിന്‍ ഡട്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ലോകത്ത് കഴിഞ്ഞ് പോയ പ്രധാന ഭരണാധികാരികളുമായി പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഹിലാരി ക്ലിന്റണ്‍, ട്രംപ് എന്നിവരെ താരതമ്യം ചെയ്താണ് പഠന റിപ്പോര്‍ട്ട്. അംഗീകൃത മനഃശാസ്ത്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധൈര്യം, മനോവികാരം, ക്രൂരത, ആത്മവിശ്വാസം, സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ ഹിറ്റ്‌ലറിന് 169 പോയന്റാണ് നല്‍കിയത്. എന്നാല്‍ ഈ വിഷയത്തില്‍ ട്രംപിന് ലഭിച്ചത് 171 പോയിന്റായിരുന്നു.
വിവിധ വിഷയങ്ങളില്‍ ട്രംപ് നടത്തിയ പ്രസ്താവനകള്‍ ഹിറ്റ്‌ലിന്റെ നിലവാരത്തേക്കാളും താഴ്ന്നിട്ടുണ്ടെന്നാണ് പഠനം സംഘം കണ്ടെത്തിയത്.
ഹിറ്റ്‌ലറിനേക്കാള്‍ ക്രൂരമായ മനസ്സിന് ഉടമയായവര്‍ക്ക് മാത്രമെ സമാനമായ പരാമര്‍ശം നടത്താന്‍ സാധിക്കുകയുള്ളുവെന്നാണ് പഠനം സൂചന നല്‍കുന്നു.

---- facebook comment plugin here -----

Latest