മലയാളികളുടെ തിരോധാനം; എന്‍ഐഎ അന്വേഷിക്കും

Posted on: August 23, 2016 11:15 pm | Last updated: August 24, 2016 at 10:53 am
SHARE

isis-kerala.jpg.image.784.410ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തെ കുറിച്ച എന്‍.ഐ.എ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് കാസര്‍േഗാട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് നേരത്തേ സമര്‍പ്പിച്ചിരുന്നു.

സാധാരണഗതിയില്‍ ആളുകളെ കാണാതാകുന്ന കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വരുന്നതല്ല. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് കൂട്ടമായി ഇത്രയും പേരെ കാണാതായ സംഭവം ഗൗരവമായാണ് എന്‍.ഐ.എ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here