മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

Posted on: August 23, 2016 9:47 pm | Last updated: August 24, 2016 at 11:43 am

K K shailajaതിരുവനന്തപുരം: മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഡെന്റല്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്വാശ്രയ മെറിറ്റ് സീറ്റില്‍ മുന്‍വര്‍ഷത്തെ ഫീസ് തുടരും. മുഴുവന്‍ സീറ്റുകളിലും നീറ്റ് മെറിറ്റില്‍നിന്ന് പ്രവേശനം നടത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റും പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നാണ് കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. അഡ്മിഷന്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്നുമാണ് അസോസിയേഷന്റെ നിലപാട്.