Connect with us

Gulf

കാരീം ആപ്പുമായി ഗതാഗത മന്ത്രാലയം കരാറില്‍

Published

|

Last Updated

ദോഹ: ഗള്‍ഫ് മേഖലയിലെ മുന്‍നിര കാര്‍ ബുക്കിംഗ് ആപ്പ് ആയ കാരീമുമായി ഗതാഗത മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു. രാജ്യത്തെ ഗതാഗത സേവനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരികയും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
കാരീം ക്യാപ്റ്റന്‍സുമായി (ഡ്രൈവര്‍മാര്‍) ആപ്പ് ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കരാര്‍ ക്വാളിറ്റി പെര്‍ഫോമന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് ഡിവിഷന്‍ ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ ഗാനിം അല്‍ താനിയും എമര്‍ജിംഗ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഇബ്‌റാഹീം മന്നയും ഒപ്പുവെച്ചു. ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ ഗതാഗത വ്യവസായം നിയന്ത്രണവിധേയമാക്കുകയാണ് ഇതിലൂടെ. ഖത്വറിന്റെ മാനദണ്ഡപ്രകാരമുള്ള ഏക കാര്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ് കാരീം ആപ്പ്. കാരീമിന് മിനയിലും പാക്കിസ്ഥാനിലുമായി 28 നഗരങ്ങളില്‍ 30 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുണ്ട്. അമ്പതിനായിരം ഡ്രൈവര്‍മാരുമുണ്ട്. ഒരു മാസം കൊണ്ട് ഖത്വറില്‍ കാരീമിന് 30 ശതമാനം വളര്‍ച്ചയാണുണ്ടായത്.

Latest