സ്വാശ്രയ കോളജുകളിലെ ഫീസ് ഏകീകരണത്തിനെതിരെ എസ് എഫ് ഐ; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കും

Posted on: August 23, 2016 7:00 pm | Last updated: August 23, 2016 at 8:11 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഫീസ് ഏകീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ രംഗത്ത്. ഫീസ് ഏകീകരണം അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മെറിറ്റ് സീറ്റില്‍ വരുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സൗകര്യമൊരുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ കാണുമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

അതേസമയം സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. മുഴുവന്‍ സീറ്റുകളിലും പ്രവേശം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ അവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.