Connect with us

National

ഒളിംപിക്‌സ്: ജയ്ഷയുടെ ആരോപണങ്ങള്‍ കേന്ദ്രം അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് മാരത്തണില്‍ പങ്കെടുത്ത മലയാളിതാരം ഒ പി ജെയ്ഷ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രം രണ്ടംഗ സമിതിയെ നിയോഗിച്ചു. എഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. ജെയ്ഷയുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംസ്ഥാന കായിക മന്ത്രി ഇപി ജയരാജനും വ്യക്തമാക്കി. ജെയ്ഷയെ ഫോണില്‍ വിളിച്ചാണ് ജയരാജന്‍ ഇക്കാര്യം അറിയിച്ചത്.

മാരത്തണില്‍ പങ്കെടുത്ത തനിക്ക് കുടിക്കാനുള്ള വെള്ളം പോലും ലഭിച്ചില്ലെന്ന് ജെയ്ഷ ആരോപിച്ചിരുന്നു. മാരത്തണിനിടയില്‍ താരങ്ങള്‍ക്ക് വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജല്ലുകളും നല്‍കുന്നതിന് എല്ലാ രാജ്യങ്ങളുടെയും കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കൗണ്ടറില്‍ പതാകയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനാസ്ഥയാണ് ഇതിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ജയ്ഷയുടെ ആരോപണങ്ങള്‍ ഫെഡറേഷന്‍ നിഷേധിച്ചു.