സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ

Posted on: August 23, 2016 3:52 pm | Last updated: August 23, 2016 at 3:52 pm
SHARE

cctvഷാര്‍ജ: സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഷാര്‍ജ പോലീസ് നടപടി സ്വീകരിച്ചു തുടങ്ങി. മതിയായ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ അതിപ്രധാനമായ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് പോലീസ് ലക്ഷ്യമിടുന്നത്.

ഷാര്‍ജ പോലീസിന്റെ ‘ഷാര്‍ജ സുരക്ഷിത നഗരം’ എന്ന സ്വപ്‌ന പദ്ധതിയനുസരിച്ച് പോലീസ്, മറ്റു സുരക്ഷാ ഏജന്‍സികള്‍ എന്നിവയെ സഹായിക്കുന്ന വിധത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് പോലീസ് വൃത്തങ്ങള്‍ പ്രേരിപ്പിക്കുന്നത്. 2015ല്‍ പുറത്തിറക്കിയ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ 28-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് പോലീസിന്റെ ഈ നീക്കം. സ്ഥാപനത്തിനെതിരെ സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പിഴ ഈടാക്കിയിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തെറ്റു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സ്ഥാപനങ്ങളുടെ മേല്‍ വീണ്ടും ഇരട്ടി തുക പിഴ ഈടാക്കും.
സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മതിയായ ഉപകരണങ്ങള്‍ ഏര്‍പെടുത്തിയില്ലെങ്കിലും നിരോധിത ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയലും ഉപകരണങ്ങള്‍ കണ്ടുകെട്ടി സ്ഥാപനത്തിനെതിരെ നടപടിയെടുക്കും. നിരോധിത ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ 20,000 ദിര്‍ഹമാണ് പിഴ ഈടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here