Connect with us

Gulf

മറീനയിലെ അല്‍ സുഫുഹ്-അല്‍ ഗര്‍ബി ഇന്റര്‍സെക്ഷനുകള്‍ സെപ്തംബര്‍ ആദ്യം തുറക്കും

Published

|

Last Updated

ദുബൈ: ദുബൈ മറീനയിലെ അല്‍ സുഫുഹ്-അല്‍ ഗര്‍ബി സ്ട്രീറ്റിലെ ഇന്റര്‍സെക്ഷനു കള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് സി ഇ ഒ എന്‍ജി. മൈത ബിന്‍ അദിയ്യ് അറിയിച്ചു.

ഇവിടെ ഇടതുഭാഗത്തേക്കുള്ള റോഡും യു ടേണ്‍ റോഡും നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ദുബൈ ട്രാം മേഖലയായതുകൊണ്ട് അപകടരഹിതമാക്കാനാണ് നവീകരണം. ഇതിനു പുറമെ അല്‍ സയോര, അല്‍ സുഫുഹ് ഇന്റര്‍സെക്ഷനും പൂര്‍ത്തിയായിട്ടുണ്ട്.
പഞ്ചവത്സര പദ്ധതിയുടെ ഭാഗമാണ് ഇന്റര്‍സെക്ഷന്‍ നവീകരണങ്ങള്‍.
2020ഓടെ ദുബൈ ട്രാം മേഖലയില്‍ അപകടങ്ങള്‍ പൂജ്യത്തിലേക്കെത്തിക്കും, മൈത ബിന്‍ അദിയ്യ് അറിയിച്ചു.

Latest