Connect with us

National

പാകിസ്താന്‍ പരാമാര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് രമ്യ

Published

|

Last Updated

ബംഗളുരു: പാകിസ്താന്‍ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാല്‍ മാപ്പ് പറയില്ലെന്ന് നടി രമ്യ്. ഇന്ത്യ വിട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെന്റെ നാടാണ്. രമ്യ പറഞ്ഞു. പാകിസ്താന്‍ നരകമല്ല എന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റത്തിന് രമ്യക്കെതിരെ കര്‍ണാടകയിലെ അഭിഭാഷകനായ വിത്തല്‍ ഗൗഡയാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ശനിയാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്ഥാനില്‍ പോവുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പാകിസ്താന്‍ നരകമല്ലെന്ന് നടി അഭിപ്രായപ്പെട്ടത്.

മാണ്ഡ്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ ഇസ്ലാമാബാദിലെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചുവെന്നും തുടര്‍ന്ന് തനിക്കവിടെ നല്ലരീതിയിലുള്ള അനുഭവം മാത്രം ഉണ്ടായതിനാല്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞതായി രമ്യ പറയുന്നു. ഒപ്പം തന്റെ അനുഭവമാണ് പറഞ്ഞതെന്നും മനസിലുള്ളത് പറയുന്നതില്‍ ഭയമില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, ഈ ചെറിയ സംഭവത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്റെ വീക്ഷണങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതാണ് ജനാധിപത്യം. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും രമ്യ പറഞ്ഞു.

Latest