ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ

Posted on: August 23, 2016 3:17 pm | Last updated: August 23, 2016 at 11:16 pm
SHARE

dawoodയുഎന്‍: അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഐക്യരാഷ് ട്ര സഭയുടെ സ്ഥീരീകരണം. ദാവൂദിന്റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ യു.എന്‍ ഇതില്‍ ആറെണ്ണം ശരിയാണെന്ന് സ്ഥിരീകരിച്ചു.

ദാവൂദിന് പാക്കിസ്ഥാന്‍ അഭയം നല്‍കിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം.
ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയാണ് കഴിയുന്നതെന്നും വിവിധ വിലാസങ്ങളില്‍ മാറി മാറി താമസിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം. ഇതിനുള്ള തെളിവെന്നോണമാണ് ദാവൂദിന്റെ വിലാസങ്ങള്‍ കൈമാറിയത്. 2013 സെപ്റ്റംബറില്‍ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു.

ദാവൂദിന്റെ മൂന്നു പാസ്‌പോര്‍ട്ടുകളുടെ നമ്പറുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍, ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെതന്നെ നല്‍കിയെങ്കിലും അവയെല്ലാം പാകിസ്താന്‍ നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here