Connect with us

Kerala

അക്രമണകാരികളായ തെരുവ് നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അക്രമണകാരികളായ തെരുവ് നായകളെ മരുന്ന് കുത്തിവെച്ച കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നു തന്നെ നിര്‍ദ്ദേശം കൈമാറുമെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് ഇന്നുതന്നെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തെരുവ് നായ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചിരുന്നു. മനുഷ്യ ജീവനാണ് പ്രഥമ പരിഗണനയെന്നും തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി കെടി ജലീല്‍ അറിയിച്ചു. അതേസമയം, ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സര്‍ജന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു
നശിപ്പിക്കാ!ന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചു.തിരുവനന്തപുരത്തു വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.

Latest