Connect with us

Ongoing News

ടൊറന്റ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിക്കപ്പെട്ട ടൊറന്റ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ടൊറന്റ് ഉള്‍പ്പെടെയുള്ള നിരോധിക്കപ്പെട്ട സൈറ്റുകള്‍ സന്ദര്‍ക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ വാസവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി നല്‍കുക.

സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും പകര്‍പ്പെടുക്കുന്നവര്‍ക്കുമെതിരെ 1957ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുക്കുക. ആദ്യമായി സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് കോപ്പിറൈറ്റ് ലംഘന പ്രകാരം ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ഈടാക്കുക.

Latest