പേരാമ്പ്ര മണ്ഡലം വികസനം; റോഡുകള്‍ക്ക് എം പി ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ചു

Posted on: August 23, 2016 10:08 am | Last updated: August 23, 2016 at 10:08 am

പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഒരു കോടി ഒമ്പത് ലക്ഷം രൂപ അനുവദിച്ചു. ചേര്‍മല സാംബവ കോളനിയിലെ വികസന പ്രവര്‍ത്തികള്‍ക്ക് ‘നവജീവന്‍ പദ്ധതി പ്രകാരം 50 ലക്ഷം ചെലവഴിക്കാന്‍ തീരുമാനിച്ചതായും മുല്ലപ്പള്ളി അറിയിച്ചു. പേരാമ്പ്ര പഞ്ചായത്തിലെ ലാസ്റ്റ് കല്ലോട്-പയ്യോര്‍ കണ്ടി താഴെ നടപ്പാത (നാല് ലക്ഷം), കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴരിയൂര്‍ പി എച്ച് സി മാങ്ങാംകുഴി റോഡ് (എട്ട് ലക്ഷം), പാഞ്ഞാട്ട് സ്‌കൂള്‍ റോഡ് (അഞ്ച് ലക്ഷം), മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തില്‍ മുക്ക് പുതിയേടുത്ത് താഴറോഡ് (ആറ് ലക്ഷം), ചെറുവപ്പുറത്ത് മീത്തല്‍ പറമ്പാട്ട് മീത്തല്‍ റോഡ് (എട്ട് ലക്ഷം) കൊഴുക്കല്ലൂര്‍ കുറ്റിയുള്ളതില്‍ മീത്തല്‍ പാലം (അഞ്ച് ലക്ഷം), കായലാട് എല്‍ പി സ്‌കൂള്‍ നടേരിത്താഴ നടപ്പാത (അഞ്ച് ലക്ഷം), നൊച്ചാട് ഗ്രാമപഞ്ചായത്തിലെ രാമല്ലൂര്‍ രയരോത്ത് മീത്തല്‍മുക്ക് റോഡ് (അഞ്ച് ലക്ഷം), കോമത്ത് താഴ അങ്കണവാടി പയ്യനകോട്ടുമ്മല്‍ റോഡ് (5 ലക്ഷം), അരിക്കുളം പഞ്ചായത്തിലെ കച്ചേരി താഴബ പടിഞ്ഞാറെ മുക്ക് റോഡ് (അഞ്ച് ലക്ഷം) കാരയാട് പറയമ്പത്ത് താഴ റോഡ് (മൂന്ന് ലക്ഷം),

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പിലാറത്ത് താഴെ തട്ടാറമ്പത്ത് മുക്ക് റോഡ് (അഞ്ച് ലക്ഷം), മഞ്ചേരിത്താഴ മഞ്ചേരിക്കുന്ന് റോഡ് (അഞ്ച് ലക്ഷം) കൂത്താളി ഗ്രാമ പഞ്ചായത്തിലെ കുന്നോത്ത് പാറബ ഉരുവണ്ടന്‍ചാല്‍ റോഡ് (അഞ്ച് ലക്ഷം), ആശാരിമുക്ക് കോടേരിച്ചാല്‍ റോഡ് (ഏഴ് ലക്ഷം), തോട്ടത്തില്‍ മുക്ക് ബകുനിങ്ങാട്ട് താഴറോഡ് (ആറ് ലക്ഷം), ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വട്ടക്കയം പട്ടയക്കോളനി അംബേദ്ക്കര്‍ മുക്ക് റോഡ് (ആറ് ലക്ഷം).
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുപ്പേരി കാവ് കൊയമ്പ്രത്ത് മീത്തല്‍ റോഡ് (അഞ്ച് ലക്ഷം), വിളക്കുമ്പ്രം ചോയിക്കണ്ടി മീത്തല്‍ റോഡ് (നാല് ലക്ഷം), തോലേരി പുലിച്ചിനട അപ്രോച്ച് റോഡ് (നാല് ലക്ഷം), പാക്കനാര്‍ പുരം ഗാന്ധി സദനം റോഡ് (നാല് ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്. സാംബവ കോളനിക്കകത്ത് നടപ്പാതക്ക് ഏഴ് ലക്ഷം വകയിരുത്തിയിട്ടുണ്ട്. നേരത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് സാംബവ കോളനിയിലേക്കുള്ള റോഡ് പൂര്‍ത്തിയാക്കിയതായും എം പി അറിയിച്ചു.