അസ്ലം വധക്കേസ്: ഒരാള്‍ പിടിയില്‍

Posted on: August 23, 2016 9:30 am | Last updated: August 23, 2016 at 3:17 pm

aslamകോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കുട്ടു എന്നയാളാണ് അറസ്റ്റിലായത്.പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത്  ഇയാളാണെന്നു പോലീസ് പറഞ്ഞു. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ആഗസ്റ്റ് 11 നായിരുന്നു അസ്‌ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു.

അക്രമികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി രണ്ടു വര്‍ഷം മുമ്പ് മറിച്ചുവിറ്റതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

2015 ജനുവരി 22ലെ ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന അസ് ലമിനെ കോഴിക്കോട് സെഷന്‍സ് കോടതിയാണ് രണ്ടു മാസം മുമ്പാണ് വെറുതെവിട്ടത്.