സ്വാശ്രയ കോളജ് പ്രവേശനം: മാനേജ്‌മെന്റ് ഇന്ന് കോടതിയില്‍

Posted on: August 23, 2016 12:02 am | Last updated: August 23, 2016 at 12:21 pm
SHARE

court-hammerനെടുമ്പാശ്ശേരി: സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ ഇന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് കേരള െ്രെപവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
ഇന്നലെ നെടുമ്പാശ്ശേരിയില്‍ കൂടിയ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാരുമായി തങ്ങള്‍ തര്‍ക്കത്തിനില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന അന്‍പത് ശതമാനം സീറ്റ് എന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് പറഞ്ഞു.നൂറു ശതമാനം സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഈ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും പകരം തങ്ങള്‍ക്ക് 15 ശതമാനം സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് ഭീമമായ തുക മുടക്കി കോളേജുകള്‍ ആരംഭിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് സ്വകാര്യ മേഖലയില്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും, മൂന്ന്! മുതല്‍ ആറ് കോടി രൂപ വരെ മുടക്കിയാണ് ഓരോ കോളെജുകളും ആരംഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് സ്ഥാപനങ്ങള്‍ നിലനില്‍ക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലുള്ള ഓര്‍ഡറുകള്‍ പിന്‍വലിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാരാകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്.
ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന്! അദ്ദേഹം പറഞ്ഞു.യോഗത്തില്‍ അബ്രഹാം കളിമണ്ണില്‍,ഫാ.സിജോ പന്തപ്പിള്ളില്‍,ഫാ.ടി.ദേവപ്രസാദ്,കെ.എം.മൂസ,ഡോ.ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.