അക്രമികളായ നായ്ക്കളെ കൊല്ലും: മന്ത്രി കെ ടി ജലീല്‍

Posted on: August 22, 2016 11:50 pm | Last updated: August 22, 2016 at 11:50 pm
SHARE

KT Jaleelതിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ ടി ജലീല്‍. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മൃഗസ്‌നേഹികളെന്നും പ്രകൃതി സ്‌നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ മൃഗ സ്‌നേഹികള്‍ അല്ല. അവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു.
മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ല. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുന്നുണ്ട്. എന്നാല്‍ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യക്തമാക്കുന്നത്. നായക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here