മോദിയെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ കേസ്

Posted on: August 22, 2016 8:55 pm | Last updated: August 22, 2016 at 8:55 pm
SHARE

modiക്വെറ്റ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ രാജ്യദ്രോഹത്തിന് കേസെടുത്തു. ബ്രഹാംദലഗ് ബുഗ്തി, ഹര്‍ബിയര്‍ മാരി, ബനുക് കരിമ ബലോച് എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റം മറച്ചുവെക്കല്‍, രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കശ്മീരില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ നടത്തിയാല്‍ ഇന്ത്യ ബലൂചിസ്ഥാന്‍ ജനതക്കൊപ്പം നില്‍ക്കുമെന്നായിരുന്നു മോദി സ്വാതന്ത്രദിന പ്രസംഗത്തില്‍ പറഞ്ഞത്. മോദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ബലൂചിസ്ഥാന്‍ നേതാക്കള്‍ മോദിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here