Connect with us

Kerala

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി: മാതൃഭൂമി മുന്‍ പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍ (86) അന്തരിച്ചു. 1990 മുതല്‍ 10 വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. അതിന് ശേഷം പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 2015 ജൂണിലാണ് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്.

ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റായിരുന്നു ശ്രീധരന്‍ നായര്‍. പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കള്‍: എസ് ഇന്ദിരാ നായര്‍, എസ് അജിത്കുമാര്‍.

Latest