എമിറേറ്റ്‌സും സ്‌പൈസ് ജെറ്റും നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവാക്കിയത് തലനാരിഴക്ക്

Posted on: August 22, 2016 3:19 pm | Last updated: August 22, 2016 at 3:19 pm
SHARE

FLIGHT CLASHദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഇന്ത്യന്‍ സ്വകാ ര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ വിമാനവും ആകാശത്ത് കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 11നായിരുന്നു സംഭവം. ഇന്ത്യന്‍ ആകാശ അതിര്‍ത്തിയിലായിരുന്നു ഇത്. ബ്രിസ്‌ബെയ്‌നും ദുബൈക്കുമിടയില്‍ പറക്കുന്ന ഇ കെ 433 വിമാനവും ചെന്നൈക്കും ഹൈദരാബാദിനും ഇടയില്‍ കൂട്ടിയിടിയില്‍ നിന്ന് പറക്കുന്ന സ്‌പൈസ് ജെറ്റുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബ്രിസ്‌ബെയ്‌നില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്നു. 35,400 അടി ഉയരത്തിലായിരുന്നു വിമാനം. 35,000 അടി ഉയരത്തില്‍ വിമാനം പറത്തരുതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്‌പൈസ് ജെറ്റ് അതേ അടി ഉയരത്തില്‍ പറക്കുന്നതുകൊണ്ടാണിത്. ഇന്ത്യന്‍ വ്യോമ ഗതാഗത ഡയറക്ടറേറ്റ് ആണ് വിവരം പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here