പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കാം

Posted on: August 22, 2016 3:12 pm | Last updated: August 22, 2016 at 3:12 pm

UAEദുബൈ: ഫീസ് കൊടുത്തു പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ദുബൈയിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇതിനായി ഉദ്യാനങ്ങളില്‍ സ്മാര്‍ട് ഗേറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ നഗരസഭ തുടക്കമിട്ടു. അടുത്ത വര്‍ഷം പകുതിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നീക്കമെന്ന് ദുബൈ നഗരസഭയുടെ കോര്‍പറേറ്റ് സപോര്‍ട് സെക്ടര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജുല്‍ഫാര്‍ വ്യക്തമാക്കി. പൊതു ബസുകളില്‍ ഉപയോഗിക്കുന്ന അതേ രീതിയിലാവും ഉദ്യാനങ്ങളിലും കാര്‍ഡ് പ്രവേശനത്തിനായി ഉപയോഗപ്പെടുത്താനാവുക.

ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസത്തില്‍ ദുബൈ നഗരസഭയും ആര്‍ ടി എയും കരാറില്‍ ഒപ്പുവെച്ചിരുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടത്തിന് അല്‍ മംസാര്‍, അല്‍ മുശ്‌രിഫ്, സാബീല്‍ എന്നിവിടങ്ങളില്‍ തുടക്കമായതായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ആപ്ലിക്കേഷന്‍ വികസന വിഭാഗം ഹെഡ് ഹിബ അല്‍ ശിഹി വെളിപ്പെടുത്തി.