700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പുതിയ പവര്‍ സ്റ്റേഷന്‍

Posted on: August 22, 2016 3:10 pm | Last updated: August 22, 2016 at 3:10 pm
SHARE

POWER STATIONദുബൈ: 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അവീര്‍ പവര്‍ സ്റ്റേഷന്‍ നാലാംഘട്ടത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നടത്തിയതായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. 2.2 കോടി ദിര്‍ഹമാണ് ‘എച്ച്’ പവര്‍ സ്റ്റേഷന്റെ മുതല്‍മുടക്ക്. പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്.

ഈ പദ്ധതിയുടെ ആദ്യ ടര്‍ബൈന്‍ 2020 ജനുവരി ഒന്നിന് കമ്മീഷന്‍ ചെയ്യും. രണ്ടാം ടര്‍ബൈന്‍ 2020 മാര്‍ച്ച് ഒന്നിനും മൂന്നാമത്തേത് 2020 ഏപ്രില്‍ 30നും പ്രവര്‍ത്തനമാരംഭിക്കും. ദിവയുടെ പദ്ധതികളിലേറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. മാലിന്യങ്ങള്‍ പുറംതള്ളുന്നത് പരമാവധി കുറച്ചുകൊണ്ടുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ അവീര്‍ പവര്‍ സ്റ്റേഷന് 1974 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് അല്‍ തായര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here