തെലുങ്കാനയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 14 മരണം

Posted on: August 22, 2016 12:59 pm | Last updated: August 22, 2016 at 12:59 pm
SHARE

telaganaഹൈദരാബാദ്: തെലുങ്കാനയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 14 മരണം. ഹൈദരാബാദില്‍ നിന്നും കാകിനാഡയിലേക്ക് പോയ ബസാണ് നാഗാര്‍ജുന സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നിന്നും 12 പേര്‍ നേരിയ പരിക്കുകളോടെ രക്ഷപെട്ടു. മിയാപൂരില്‍ നിന്നും ഞായറാഴ്ച രാത്രി 10ന് സര്‍വീസ് തുടങ്ങുമ്പോള്‍ ബസില്‍ 26 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. കനാലില്‍ ജലനിരപ്പ് കുറവായതാണ് 12 പേര്‍ക്ക് രക്ഷപെടാന്‍ സഹായകമായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപെട്ടവര്‍ പോലീസിനോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നതെന്നും പാലത്തില്‍ കയറിയ ഉടന്‍ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ കനാലിലേക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നും രക്ഷപെട്ട യാത്രക്കാര്‍ പറയുന്നു.

തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവും അപകടത്തില്‍ നടുക്കും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here