ബോംബ് നിര്‍മിക്കുന്നതില്‍ ബി ജെ പിക്ക് ഒന്നാം സ്ഥാനമെന്ന് ചെന്നിത്തല

Posted on: August 22, 2016 9:48 am | Last updated: August 22, 2016 at 9:48 am

ramesh chennithalaചേര്‍ത്തല: ബി ജെ പിയാണ് കേരളത്തില്‍ ബോംബ് ഉണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രണ്ടാം സ്ഥാനത്ത് സി പി എമ്മാണ്. എന്തിനാണ് ബി ജെ പി ബോംബ് ഉണ്ടാക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടര മാസത്തെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും ഇങ്ങനെ പോയാല്‍ പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വയലാറില്‍ ദേവകി കൃഷ്ണ സ്മാരകമന്ദിരം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ എല്ലായിടത്തും ബി ജെ പി ആക്രമണം നടത്തുന്നു. തൊട്ടുപിന്നില്‍ സി പി എമ്മും ഉണ്ട്. യു ഡി എഫ് വിട്ടുപോയവരുടെ പിന്നാലെ നടക്കാന്‍ കോണ്‍ഗ്രസിനെ ആരെങ്കിലും പോയതു കൊണ്ട് യു ഡി എഫിന് യാതൊരു കുഴപ്പവും ഇല്ല
വയലാര്‍ രവിയുടെ അമ്മ എന്നതിനപ്പുറത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു ദേവകി കൃഷ്ണനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാരകമന്ദിര നിര്‍മാണ സമിതി ചെയര്‍മാന്‍ കെ ആര്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. മേഴ്‌സിരവി ഗ്രന്ഥശാല ഉദ്ഘാടനം കെ സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകളുടെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറും ഫോട്ടോ അനാഛാദനം നടന്‍ ജയറാമും നിര്‍വഹിച്ചു.