റിയോ ഒളിംപിക്‌സിന് കൊടിയിറങ്ങി; ചാമ്പ്യന്മാര്‍ അമേരിക്ക തന്നെ

Posted on: August 22, 2016 6:47 am | Last updated: August 22, 2016 at 11:23 am
SHARE

rio clossingറിയോ ഡി ജനീറോ: ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വേഗക്കരുത്തും മൈക്കിള്‍ ഫെല്‍പ്‌സിന്റെ സുവര്‍ണ നീന്തലും കണ്ട 31ാമത് ഒളിംപിക്‌സിന് വര്‍ണാഭമായ സമാപനം. ബ്രസീലിയന്‍ നഗരമായ റിയോഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളോാടെയായിരുന്നു സമാപനചടങ്ങുകള്‍. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക് ഒളിംപിക്‌സ് സമാപിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവും നേടി അമേരിക്കയാണ് ഇത്തവണയും ചാമ്പ്യന്മാരായത്. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവും അടക്കം 67 മെഡലുകള്‍ നേടിയ ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തും 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും നേടിയ ചൈന മൂന്നാം സ്ഥാനത്തുമെത്തി. ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യ 67ാം സ്ഥാനത്താണ്.

കാര്യമായ വിവാദങ്ങളും പരാതികള്‍ക്കും ഇടം നല്‍കാതെയാണ് ഒളിംപിക്‌സിന് തിരശ്ശീല വീഴുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ഒളിംപിക്‌സിനെ ചരിത്രസംഭവമാക്കുന്നതില്‍ ബ്രസീല്‍ വിജയിച്ചു. 2020ല്‍ ടോക്കിയോയിലാണ് അടുത്ത ഒളിംപിക്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here