ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on: August 21, 2016 5:55 pm | Last updated: August 22, 2016 at 11:01 am
SHARE

vellapallyകൊല്ലം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശങ്ങളെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണം. പിണറായിയുടെ നിലപാട് സദുദ്ദേശ്യപരമാണ്. പിണറായി പറഞ്ഞു എന്നതുകൊണ്ട് അതിനെ എതിര്‍ക്കുകയല്ല വേണ്ടത്. ശബരിമലയില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രായോഗികത പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായത്. സന്നിധാനത്ത് വിഐപി ദര്‍ശനം ഒഴിവാക്കണമെന്നും പകരം തിരുപ്പതി മാതൃകയില്‍ പാസ് ഏര്‍പ്പെടുത്തണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here