ഉരീദു’വില്‍ നിന്നുള്ള വ്യാജ വിളികള്‍ കരുതിയിരിക്കണമെന്ന് കമ്പനി

Posted on: August 21, 2016 5:00 pm | Last updated: August 21, 2016 at 5:00 pm

ദോഹ: ‘ഉരീദു’ എന്ന കോളര്‍ ഐഡിയില്‍ വരുന്ന ഫോണ്‍ കോളുകളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അത് തട്ടിപ്പ് കോളാകാനുള്ള സാധ്യതയുണ്ടെന്നും ഉരീദു. ‘ഉരീദു’ എന്ന കോളര്‍ ഐ ഡിയില്‍ വരുന്ന വിളികള്‍ വ്യാജമാണെന്നും 44200000 എന്ന നമ്പറില്‍ മാത്രമാണ് ഉപഭോക്താക്കളെ കമ്പനി വിളിക്കാറുള്ളതെന്നും ഉരീദു കമ്യൂനിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാത്വിമ സുല്‍ത്താന്‍ അല്‍ കുവാരി അറിയിച്ചു.

വൈബര്‍ ആപ്പ് വഴി ഉരീദു എന്ന കോളര്‍ ഐ ഡിയില്‍ വിളിച്ച് ലോട്ടറി അടിച്ചെന്ന് അറിയിച്ചതായി ഒരാള്‍ പരാതിപ്പെട്ടിട്ടുണ്ട്.
സമ്മാനം ലഭിക്കുന്നതിന് സിം കാര്‍ഡിന്റെ പുറകുവശത്തെ ഐ സി സി- ഐ ഡി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെയും ഇത്തരം തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.