അല്‍ ഔദ് ഇന്റര്‍ ചെയ്ഞ്ചിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: August 21, 2016 4:38 pm | Last updated: August 21, 2016 at 4:38 pm
SHARE

inter changeദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെ അല്‍ എലായിസ് റോഡുമായി ബന്ധിപ്പിക്കുന്ന അല്‍ ഔദ് ഇന്റര്‍ ചെയ്ഞ്ചിന്റെ നിര്‍മാണം 80 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. നവംബര്‍ അവസാനത്തോടെ ഗതാഗത യോഗ്യമാകും.

താത്കാലിക സംവിധാനങ്ങള്‍ അതോടെ ഇല്ലാതാകും. അല്‍ എലായിസ് റോഡില്‍ നാല് പാലങ്ങളാണ് പണിയുന്നത്. ഓരോന്നിലും മൂന്നു വരി പാതകളുണ്ടാകും. 600 മീറ്ററിലാണിത്. ഇതോടൊപ്പം ജബല്‍ അലി-ലഹിബാബ് റൗണ്ട് എബൗട്ടില്‍ നിന്ന് മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് പാതയൊരുങ്ങുന്നുണ്ട്. ഏഴ് കിലോമീറ്ററിലാണിത്, മതര്‍ അല്‍ തായര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here