കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ വധിച്ചു

Posted on: August 21, 2016 4:07 pm | Last updated: August 22, 2016 at 9:34 am

crpfശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍ ഇനിയും തീവ്രവാദികള്‍ ഉണ്ടെന്ന് സംശയിക്കുന്നു.

ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യത്തിന്റെ വക്താക്കള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഓഗസ്ത് 19ന് നടന്ന ആക്രമണത്തിനു പിന്നിലും ഇവരാണെന്നാണ് സൈന്യം നല്‍കുന്ന വിവരം.
തോക്കുകളടക്കമുള്ള മാരകായുധങ്ങള്‍ ഇവരില്‍ നിന്നും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. മേഖലയില്‍ സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.